ശബരിമലയിൽ 429 കോടിയുടെ റെക്കോഡ് വരുമാനം

Wednesday 14 January 2026 2:07 AM IST

ശബരിമല: മണ്ഡല- മകരവിളക്ക് കാലത്ത് ശബരിമലയിൽ 429 കോടി രൂപയുടെ റെക്കോഡ് വരുമാനം ലഭിച്ചതായി ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ 12 വരെയുള്ള കണക്കാണിത്. അപ്പം, അരവണയിൽ നിന്ന് 190 കോടിയും കാണിക്ക ഇനത്തിൽ 110 കോടിയും ലഭിച്ചു. കഴിഞ്ഞ വർഷം ഇതേസമയം 380 കോടിയായിരുന്നു വരുമാനം. ഇക്കുറി കാണിക്കയായി ലഭിച്ച നാണയങ്ങൾ പൂർണമായി എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇതിനായി കൂടുതൽ ജീവനക്കാരെ നിയോഗിച്ച് 20ന് മുമ്പായി പൂർത്തിയാക്കാനാണ് ശ്രമം. തിങ്കളാഴ്ച വരെ 51 ലക്ഷം തീർത്ഥാടകർ ദർശനത്തിനെത്തി.