പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ വിശദീകരണം തേടി
Wednesday 14 January 2026 1:56 AM IST
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയിൽ ഹർജി നൽകി. അറസ്റ്റിന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. സർക്കാരിന്റെ വിശദീകരണം തേടിയ ജസ്റ്റിസ് എ. ബദറുദ്ദീൻ ഹർജി 21ന് പരിഗണിക്കാൻ മാറ്റി. അന്വേഷണവുമായി പൂർണമായും സഹകരിച്ച തന്നെ അറസ്റ്റ് ചെയ്യുംമുമ്പ് കാരണം അറിയിച്ചില്ല, അഭിഭാഷകനോട് സംസാരിക്കാൻ അനുവദിച്ചില്ല, റിമാൻഡ് അപേക്ഷയുടെ പകർപ്പ് നൽകിയില്ല തുടങ്ങിയ നിയമവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി.