എസ്.എൻ.ഡി.പി യോഗം സംയുക്തയോഗം 21ന്

Wednesday 14 January 2026 1:58 AM IST

കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ സംഘടനാ പ്രവർത്തനം ചർച്ച ചെയ്യാൻ യൂണിയൻ പ്രസിഡന്റുമാർ, വൈസ്-പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബോർഡംഗങ്ങൾ, അഡ്‌മിനി‌സ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ സംയുക്തയോഗം 21ന് രാവിലെ 10ന് ആലപ്പുഴ ഹോട്ടൽ പ്രിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹി​ക്കും.