നവകേരള സർവേ: വിശദീകരണം തേടി
Wednesday 14 January 2026 12:59 AM IST
കൊച്ചി: പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നവകേരള സർവേ നടത്തുന്നതിനെതിരെ കെ.എസ്.യുവിന്റെ ഹർജി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫയൽ ചെയ്ത ഹർജിയിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിശദീകരണം തേടി. ഹർജി 21ന് വീണ്ടും പരിഗണിക്കും. സർവേ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി 20 കോടി രൂപയാണ് ചെലവഴിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യമാണ് സർവേയ്‌ക്ക് പിന്നിലെന്നും ഹർജിയിൽ പറയുന്നു.