അടിച്ചുനേടി മുംബയ് ഇന്ത്യൻസ്

Wednesday 14 January 2026 12:09 AM IST

നവി മുംബയ് : വനിതാ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത് 192 റൺസ് നേടിയ ഗുജറാത്ത് ജയന്റ്സിനെ ചേസ് ചെയ്ത് തോൽപ്പിച്ച് മുംബയ് ഇന്ത്യൻസ്. ബേത്ത് മൂണി (33),കനിക അഹൂജ (35), ക്യാപ്ടൻ ആഷ്‌ലി ഗാർഡ്നർ (20),ജോർജിയ വെയർഹാം (43),ഭാരതി ഫുൽമലി(36) എന്നിവരുടെ ബാറ്റിംഗാണ് ഗുജറാത്തിനെ 192/5 ലെത്തിച്ചത്. അവസാന നാലോവറിൽ വെയർഹാമും ഫുൽമലിയും കൂട്ടിച്ചേർത്തത് 46 റൺസാണ് 15 പന്തുകൾ നേരിട്ട ഫുൽമലി മൂന്ന് വീതം ഫോറും സിക്സും പറത്തി.

മുംബയ് ഇന്ത്യൻസിനായി നായിക ഹർമൻപ്രീത് കൗർ(71), അമൻജോത് കൗർ(40), നിക്കോള കാരേ (38) എന്നിവരാണ് പൊരുതിയത്.