മത്സരസാദ്ധ്യത തള്ളാതെ ജി.സുധാകരൻ
Wednesday 14 January 2026 12:10 AM IST
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാദ്ധ്യത തള്ളാതെ മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ. 'പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. ആലപ്പുഴയിലെ ഒമ്പത് സീറ്റുകളിലെയും പേരുകൾ ജില്ലാകമ്മിറ്റിയാണ് ശുപാർശ ചെയ്യേണ്ടത്. ജയസാദ്ധ്യതയുള്ളവർ മത്സരിക്കണമെന്ന് പൊതുജനാഭിപ്രായം വരുമ്പോൾ സ്വഭാവികമായും എന്റെ പേരും വരും. നിന്നാൽ ജയിക്കുമെന്നും എല്ലാവർക്കും ഉറപ്പാണ്. ഒരു കാലത്തും സ്ഥാനാർത്ഥിയാകണമെന്ന് അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി മത്സരിപ്പിച്ചതും സ്ഥാനങ്ങൾ തന്നതും ആവശ്യം ഉന്നയിച്ചിട്ടല്ല. പാർട്ടി തീരുമാനിക്കുന്നവർ മത്സരിക്കും. മൂന്നാമതും ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാൻ സാദ്ധ്യതയുണ്ട് ' - ജി.സുധാകരൻ പുന്നപ്ര പറവൂരിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.