ബംഗ്ളാദേശ് പിടിച്ച മുയലിന് മൂന്ന് കൊമ്പ് !

Wednesday 14 January 2026 12:12 AM IST

ഇന്ത്യയിലേക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് ബംഗ്ളാദേശ്

ഢാക്ക : മുസ്താഫിസുർ റഹ്മാനെ ഐ.പി.എൽ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അടുത്തമാസം തുടങ്ങുന്ന ട്വന്റി-20ലോകകപ്പിൽ കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ്. ഇന്നലെ ഇന്റർ നാഷണൽ ക്രിക്കറ്റ് കൺസിലുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ ഇന്ത്യയിലേക്ക് തങ്ങളുടെ താരങ്ങളെ അയയ്ക്കാൻ സുരക്ഷാ കാരണങ്ങളാൽ കഴിയില്ലെന്ന് അറിയിച്ചതായി ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിറക്കി. തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്ത് നടത്തണമെന്ന് വീണ്ടും അഭ്യർത്ഥിച്ചതായും ബി.സി.ബി പത്രക്കുറിപ്പിൽ അറിയിച്ചു.

എന്നാൽ ഇന്ത്യയിൽ ഒരു സുരക്ഷാപ്രശ്നവുമില്ലെന്നും മത്സരവേദി മാറ്റാനാകില്ലെന്നുമുള്ള നിലപാടാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ സ്വീകരിച്ചത്. പ്രശ്നപരിഹാരത്തിന് കൂടുതൽ ചർച്ചകൾക്ക് ഐ.സി.സി തയ്യാറാണെന്ന് ബി.സി.ബിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ​ ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ​​​ ​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​യ​​​ ​​​ഹി​​​ന്ദു​​​ക്കെ​​​തി​​​രാ​​​യ​​​ ​​​ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളു​​​ടെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ,​​​ ​​​മു​​​സ്താ​​​ഫി​​​സു​​​റി​​​നെ​​​ ​​​ഐ.​​​പി.​​​എ​​​ല്ലി​​​ലെ​​​ടു​​​ത്ത​​​തി​​​ൽ​​​ ​​​വ്യാ​​​പ​​​ക​​​ ​​​പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി.​​​ ​​​കൊ​​​ൽ​​​ക്ക​​​ത്ത​​​ ​​​ഉ​​​ട​​​മ​​​ ​​​ഷാ​​​റൂ​​​ഖ് ​​​ഖാ​​​നെ​​​തി​​​രെ​യും​​​ ​​​വി​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യി.​​​ ​​​കൊ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ​​​ ​​​ഐ.​​​പി.​​​എ​​​ൽ​​​ ​​​മ​​​ത്സ​​​രം​​​ ​​​ത​​​ട​​​യു​​​മെ​​​ന്ന​​​ ​​​ഭീ​​​ഷ​​​ണി​​​യു​​​മു​​​ണ്ടാ​​​യി.​​​ ​​​ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​സ​​​മ്മ​​​ർ​​​ദ​​​വും​​​ ​​​ശ​​​ക്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ​​​ ​മു​​​സ്താ​​​ഫി​​​സു​​​റി​​​നെ​​​ ​​​ടീ​​​മി​​​ൽ​​​നി​​​ന്നു​​​ ​​​നീ​​​ക്കാ​​​ൻ​​​ ​​​ബി.​​​സി.​​​സി.​​​ഐ​​​ ​​​നൈ​​​റ്റ്റൈ​​​ഡേ​​​ഴ്സി​​​നോ​​​ട് ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.​ ​നൈ​​​റ്റ്റൈ​​​ഡേ​​​ഴ്സ് ​​​ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​മു​​​സ്താ​​​ഫി​​​സു​​​റി​​​നെ​​​ ​​​ടീ​​​മി​​​ൽ​​​ ​​​നി​​​ന്ന് ​​​റി​​​ലീ​​​സ് ​​​ചെ​​​യ്തു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഇ​രു​രാ​ജ്യ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​ക്രി​ക്ക​റ്റ് ​ബ​ന്ധം​ ​ത​ന്നെ​ ​വ​ഷ​ളാ​കു​ന്ന​ ​രീ​തി​യി​ലേ​ക്ക് ​കാ​ര്യ​ങ്ങ​ൾ​ ​മാ​റി​യ​ത്.

4 കളികൾ

ബം​ഗ്ളാ​ദേ​ശി​ന്റെ​ ​പ്രാ​ഥ​മി​ക​ ​റൗ​ണ്ടി​ലെ​ ​നാ​ലു​മ​ത്സ​ര​ങ്ങ​ളാ​ണ് ​ഇ​ന്ത്യ​യി​ൽ​ ​നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​മൂ​​​ന്നെ​​​ണ്ണം​​​ ​​​കൊ​​​ൽ​​​ക്ക​​​ത്ത​​​ ​​​ഈ​​​ഡ​​​ൻ​​​ ​​​ഗാ​​​ർ​​​ഡ​​​ൻ​​​സി​​​ലും​​​ ​​​ഒ​​​രെ​​​ണ്ണം​​​ ​​​മും​​​ബ​​​യ് ​​​വാ​​​ങ്ക​​​ഡെ​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലു​​​മാ​​​ണ്.​​​