ലക്ഷ്യമിടുന്നത് 9000 കോടി സമാഹരിക്കാന്‍; പലിശ നിരക്കുകള്‍ ഇങ്ങനെ
കോട്ടയം : സഹകരണ നിക്ഷേപ സമാഹരണം നാളെ മുതല്‍ ഫെബ്രുവരി 25 വരെ നടക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. 9,000 കോടി രൂപയാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത നിക്ഷേപമായി 1000 കോടിയും പ്രാഥമിക സഹകരണസംഘങ്ങളിലൂടെ 8000 കോടിയും സമാഹരിക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 4 ന് പാമ്പാടിയില്‍ നടക്കും.
പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് 8.60 ശതമാനം വരെ പലിശ ലഭിക്കും. നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ വായ്പകള്‍ പരമാവധി ഇളവുകളോടെ അടച്ചുതീര്‍ക്കാം. കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തു. ആദ്യഘട്ടമായി 10 കോടി രൂപയുടെ ധനസഹായം ലഭ്യമാകും.
പുതിയ പലിശ നിരക്ക്
15 ദിവസം മുതല്‍ 45 ദിവസം വരെ : 6.25 %
46 ദിവസം മുതല്‍ 90 ദിവസം വരെ : 6.75 %
91 ദിവസം മുതല്‍ 179 ദിവസം വരെ : 7 %
180 ദിവസം മുതല്‍ 364 ദിവസം വരെ : 7.75 %
ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം താഴെവരെ : 8 %
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ : 8.10 %