കലോത്സവ വേദി: ഹർജിക്കാരന് 10,000 രൂപ പിഴ

Wednesday 14 January 2026 12:49 AM IST

കൊച്ചി: തൃശൂർ തേക്കിൻകാട് മൈതാനം സംസ്ഥാന സ്കൂൾ കലോത്സവ വേദിയാക്കിയതിനെതിരായ ഹർജി ഹൈക്കോടതി ദേവസ്വംബെഞ്ച് തള്ളി. ഹർജിക്കാരനായ കെ. നാരായണൻകുട്ടിക്ക് 10,000 രൂപ പിഴയിട്ടു. പരിസ്ഥിതി മാനദണ്ഡമടക്കം പാലിക്കാതെയാണ് വേദി അനുവദിച്ചതെന്നായിരുന്നു ഹർജിയിലെ ആരോപണം. എന്നാൽ

കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് ബെഞ്ച് വ്യക്തമാക്കി. നിർദ്ദേശങ്ങൾ ലംഘിച്ചോ എന്നതുപോലും നോക്കാതെ കലോത്സവം തുടങ്ങുന്നതിന് മുമ്പ് കോടതിയെ സമീപിച്ചത് നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്നും വിലയിരുത്തി.