തന്ത്രിയുടെ അറസ്റ്റ് പ്രതികളെ രക്ഷിക്കാൻ: മേൽശാന്തി സമാജം

Wednesday 14 January 2026 1:06 AM IST

ആലുവ: ശബരിമല സ്വർണക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണെന്ന് ശബരിമല - മാളികപ്പുറം മേൽശാന്തി സമാജം ആരോപിച്ചു. സത്യസന്ധമായി അന്വേഷിച്ചാൽ യഥാർത്ഥ പ്രതികൾ പുറത്തുവരുമെന്നും യോഗം ചൂണ്ടികാട്ടി. പ്രസിഡന്റ് പുതുമന മനു നമ്പൂതിരി അദ്ധ്യക്ഷനായി. സെക്രട്ടറി മാടമന പരമേശ്വരൻ നമ്പൂതിരി, ട്രഷറർ ഇടമന എൻ. ദാമോദരൻ പോറ്റി, ഏഴിക്കോട് ശശി നമ്പൂതിരി, നീലമന എൻ. ഗോവിന്ദൻ നമ്പൂതിരി, മങ്ങാട്ടില്ലം എം.എൻ. കൃഷ്ണൻ നമ്പൂതിരി, ശ്രീമംഗലം രാജീവ് വി. നമ്പൂതിരി, ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി, മംഗലശ്ശേരി ധനഞ്ജയ നമ്പൂതിരി എന്നിവർ സംസാരിച്ചു.