ഓട്ടോമോട്ടീവ് ക്ലബ്ബ് ഉദ്ഘാടനം
Wednesday 14 January 2026 1:06 AM IST
കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓട്ടോമോട്ടീവ് ക്ലബ്ബിന്റെ ഉദ്ഘാടനം കൊല്ലം ആർ.ടി.ഒ കെ. അജിത് കുമാർ നിർവ്വഹിച്ചു. ഓട്ടോമോട്ടീവ് ക്ലബ്ബിലൂടെ വിദ്യാർത്ഥികൾക്ക് സാങ്കേതിക കഴിവുകൾ മെച്ചപ്പെടുത്താനും ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിശീലനം നേടാനും അവസരം ലഭിക്കും. ഉദ്ഘാടനത്തിന് ശേഷം, ദേശീയ റോഡ് സുരക്ഷാ മാസവുമായി ബന്ധപ്പെട്ടു നടന്ന ബോധവത്കരണ ക്ലാസ് കൊല്ലം ജോയിന്റ് ആർടി.ഒ. ആർ.ശരത് ചന്ദ്രൻ നയിച്ചു. കോളേജ് മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്ൽ ഡോ. എ.ആർ. അനിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കിം ജെ.ശീലൻ, വകുപ്പ് മേധാവി റോണി മോഹൻ, ഡീൻ എസ്. റോയി, പി.ആർ.ഒ ബിബി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.