യുവജന ദിനാചരണം

Wednesday 14 January 2026 1:16 AM IST

കൊല്ലം: ജില്ലാ യുവജന കേന്ദ്രം, ചവറ ബി.ജെ.എം സർക്കാർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, ജീവനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ദേശീയ യുവജന ദിനചാരണ സെമിനാർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്തു. ചവറ ബി.ജെ.എം സർക്കാർ കോളേജിൽ നടന്ന സെമിനാറിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.മിനി ബാബു അദ്ധ്യക്ഷയായി. ലഹരി ഉപയോഗം, ആത്മഹത്യ പ്രവണത എന്നിവയ്‌ക്കെതിരെ ബോധവത്കരണ ക്ലാസുകളും നടത്തി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി.എസ്. ബിന്ദു, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഗോപകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ്‌ സി. ഉണ്ണിക്കൃഷ്ണൻ, ജീവനി കോ ഓർഡിനേറ്റർ ലത ശർമ, ബ്ലോക്ക് കോ ഓർഡിനേറ്റർ മുബാറക്, വോളണ്ടിയർമാരായ എസ്. അരുണിമ, എം.കെ. വിനായക്, നീനു രാജ്, ആദിത്യൻ. എസ്.കുമാർ തുടങ്ങിയവർ പങ്കെടുത്തു.