ദലൈലാമയെ സ്വാമി വീരേശ്വരാനന്ദ സന്ദർശിച്ചു

Wednesday 14 January 2026 1:22 AM IST

മൈസൂർ: ടിബറ്റൻ ബുദ്ധമതത്തിന്റെ പരമോന്നത ആത്മീയ നേതാവ് ദലൈലാമയെ ശിവഗിരി മഠത്തിലെ സ്വാമി വീരേശ്വരാനന്ദ സന്ദർശിച്ചു. ദൈവദശകം പ്രാർത്ഥനയും ഗുരുദേവ കൃതികളും ഡോ.ലക്ഷ്മിദാസൻ ടിബറ്റൻ ഭാഷയിൽ രചിച്ച ദലൈലാമയെക്കുറിച്ചെഴുതിയ കവിതാഗ്രന്ഥവും അദ്ദേഹത്തിന് സമ്മാനിച്ചു. ആലുവ സർവ്വമതസമ്മേളനത്തിന്റ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ തുടക്കമിട്ട ലോകമത പാർലമെന്റ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ഹിമാചൽപ്രദേശിലെ ധർമ്മശാലയിൽ 2026 ജൂണിൽ സംഘടിപ്പിക്കും. ഇത് സംബന്ധിച്ചുള്ള ചർച്ചകളും കൂടിക്കാഴ്ചയിൽ നടന്നതായി സ്വാമി അറിയിച്ചു . കർണ്ണാടക ഹുബ്ലിയിലെ മിനി ടിബറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ , കെ.ജി.ബാബുരാജൻ, ബിജു ഭാസ്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ദലൈലാമയുടെ ശിഷ്യനായ റിൻപോച്ചെയുമായും സ്വാമി കൂടിക്കാഴ്ച നടത്തി.

ക്യാപ്ഷൻ

ദലൈലാമയെ സന്ദർശിച്ച സ്വാമി വീരേശ്വരാനന്ദ ദൈവദശകം പ്രാർത്ഥനയും ഗുരുദേവ കൃതികളും ഡോ.ലക്ഷ്മിദാസൻ ടിബറ്റൻ ഭാഷയിൽ രചിച്ച ദലൈലാമയെ ക്കുറിച്ചുള്ള കവിതാഗ്രന്ഥവും നൽകുന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ , കെ.ജി.ബാബുരാജൻ(ബഹ്‌റൈൻ) എന്നിവർ സമീപം