അമിത് ഷായുമായി തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി

Wednesday 14 January 2026 1:24 AM IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മാരാർജി ഭവനിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹവുമായി തുഷാർ ചർച്ച ചെയ്തു. കേരളത്തിൽ എൻ.ഡി.എ യുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി സംസ്ഥാന നേതൃക്യാമ്പും മണ്ഡലം തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കാൻ ഷാ നിർദ്ദേശിച്ചു. 23ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്നും ഷാ അറിയിച്ചു. ചർച്ചയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,ബി.ഡി.ജെ.എസ് വൈസ് പ്രസിഡന്റുമാരായ കെ.പത്മകുമാർ,തമ്പി മേട്ടുതറ,ട്രഷറർ അനിരുദ്ധ് കാർത്തികേയൻ എന്നിവരുമുണ്ടായിരുന്നു.