നൈപുണ്യ വികസന പരിശീലനം
Thursday 15 January 2026 12:30 AM IST
കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെൻട്രൽ ലൈബ്രറിയും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സംഘടിപ്പിക്കുന്ന പഞ്ചദിന നൈപുണ്യ വികസന പരിശീലനം ആരംഭിച്ചു. ഓപ്പൺ സോഴ്‌സ് ലൈബ്രറി സോഫ്‌റ്റ്‌വെയറുകളായ ഡിസ്‌പേസ്, കോഹ എന്നിവയിലുള്ള പരിശീലനമാണ് നൽകുക. വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. മോത്തി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. മാത്യൂസ് ടി. തെള്ളി, ഡോ. ബി. അശോക്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ. കെ.വി. അജിത് കുമാർ, ഡെപ്യൂട്ടി ലൈബ്രേറിയൻ സൂസൻ ചണ്ടപ്പിള്ള, ഡോ. എം.പി. അമ്പിളി എന്നിവർ പ്രസംഗിച്ചു.