'ഒപ്പം" സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്

Thursday 15 January 2026 12:38 AM IST

കളമശേരി: വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഒപ്പം" സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ക്യാമ്പയിൻ 17, 18 തീയതികളിൽ നടക്കും. 25ന് കളമശേരി സംറ കൺവെൻഷൻ സെന്ററിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെയാണ് മെഡിക്കൽ ക്യാമ്പ്. സ്തനാർബുദ, ഹൃദ്രോഗ, നേത്ര, ദന്ത, കേൾവി പരിശോധന എന്നിവയ്ക്കായി വിപുല സൗകര്യങ്ങൾ ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. ഇ.സി.ജി, എക്കോ ഉൾപ്പെടെയുള്ള പരിശോധനകളും സൗജന്യമായി നൽകും. തിമിര ശസ്ത്രക്രിയയും കണ്ണടയും സൗജന്യമായി ലഭ്യമാക്കും.