‘ഇക്സെറ്റ് 2026’ കോൺക്ലേവ്

Thursday 15 January 2026 12:08 AM IST

അങ്കമാലി: ഐ.സി.ടി അക്കാഡമി ഒഫ് കേരള സംഘടിപ്പിച്ച ഒൻപതാമത് അന്താരാഷ്ട്ര കോൺക്ലേവ് ‘ഇക്സെറ്റ് 2026’ അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്നു. കേരള ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഐ.സി.ടി അക്കാഡമി സി.ഇ.ഒ മുരളീധരൻ മന്നിങ്കൽ, ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ് തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി. ജഗതി രാജ്, ഡോ. ഉപ്മിത് സിംഗ്, ഇൻഫോപാർക്ക് ആൻഡ് കോഴിക്കോട് സൈബർ പാർക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ശ്രീകുമാർ ബാലചന്ദ്രൻ, എം. സാജൻ എന്നിവർ സംസാരിച്ചു.