ഈ പൊടിക്കൈകൾ മറക്കല്ലേ; കുട്ടികൾക്ക് വിട്ടുമാറാത്ത പനിയും ജലദോഷവും എളുപ്പത്തിൽ തടയാം

Wednesday 14 January 2026 4:17 PM IST

വളരെ പെട്ടെന്നാണ് കുട്ടികൾക്ക് പനിയും ജലദോശവും പിടിപെടുന്നത്. എന്നാൽ ഇത് വിട്ടുമാറാൻ ഒരുപാട് സമയമെടുക്കുന്നു. ഇത് പിന്നീട് വിശപ്പില്ലായ്‌മ, ഉറക്കക്കുറവ് എന്നിവയ്‌ക്ക് കാരണമാവുകയും ആരോഗ്യസ്ഥിതി മോശമാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കുട്ടികളിൽ രോഗ പ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെയാകുമ്പോൾ പനി, ജലദോശം പോലുള്ള അസുഖങ്ങൾ തടയാനും എളുപ്പത്തിൽ ഭേദമാക്കാനും സാധിക്കുന്നു. നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ചില പൊടിക്കൈകൾ ഉപയോഗിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും.

  • തുളസിയിലയോ പനിക്കൂർക്കയോ വാട്ടിപ്പിഴിഞ്ഞ് തേൻ ചേർത്ത് ഇടയ്‌ക്കിടയ്‌ക്ക് കുട്ടികൾക്ക് നൽകുന്നത് പനിയും ജലദോശവും എളുപ്പത്തിൽ പിടിപെടാതിരിക്കാൻ സഹായിക്കും.
  • എള്ളും കുരുമുളകും പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുന്നതും രോഗപ്രതിരോധത്തിന് ഗുണം ചെയ്യും.
  • ചുക്കിട്ടുതിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നത് രോഗപ്രതിരോധ ശക്തിക്ക് പിന്തുണ നൽകും.
  • മഴക്കാലത്ത് കുട്ടികളെ എണ്ണ തേച്ച് കുളിപ്പിക്കുന്നത് കുറയ്‌ക്കണം.
  • രാത്രി തല നനച്ചുകുളിപ്പിക്കുകയോ അമിതമായി ഭക്ഷണം കഴിപ്പിക്കുകയോ ചെയ്യാതിരിക്കുക.
  • മാതളനാരങ്ങയുടെ ജ്യൂസ് പതിവായി കുടിക്കുന്നത് കുട്ടികളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. പപ്പായ പതിവായി കഴിക്കുന്നത് വിശപ്പില്ലായ്‌മയെ നേരിടാനും സഹായിക്കുന്നു.
  • സ്ഥിരമായി ബാർലി വെള്ളം നൽകുന്നതും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണ്.