അദ്ധ്യാപകർക്ക് യാത്രഅയപ്പ്

Thursday 15 January 2026 12:11 AM IST
എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് അദ്ധ്യാപകർക്കുള്ള യാത്രഅയപ്പ് സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: ഈവർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ 35-ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് യാത്രഅയപ്പ് നൽകി. സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു കെ. വർഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ. വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ, ജില്ലാ സെക്രട്ടറി സി.ജെ. റാൽഫി ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ജിജി ഫിലിപ്പ്, സിബി ജോസ്, ജോയ് സെബാസ്റ്റ്യൻ, എസ്. പ്രഭ, ഫാ. പി.ഒ. പൗലോസ്, എസ്. സുരേഷ്‌കുമാർ, ഇ.ആർ. ബിനു, എസ്. സഞ്ജയ്, മീനു മരിയ ജോസഫ്, ടിന്റു പൗലോസ്, എൻ. ശ്രീലാൽ, ഷെറിൽ ജേക്കബ്, ഷിജി വർഗീസ്, ജിബി എ. പോൾ, ഷമ്മി ജോസഫ്, ഷനോജ് എബ്രഹാം എന്നിവർ സംസാരിച്ചു. ക്ഷാമബത്തയുടെ 204 മാസത്തെ കുടിശിക ഉടൻ അനുവദിക്കുന്നതിന് സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.