റോബിൻ രാജൻ വിലയേറിയ താരം
Thursday 15 January 2026 1:58 AM IST
കൊച്ചി: സംരംഭകരെയും കായികപ്രേമികളെയും കോർത്തിണക്കുന്ന എന്റർപ്രണേഴ്‌സ് ക്രിക്കറ്റ് ലീഗ് 2.0യുടെ അവതരണവും കളിക്കാരുടെ ലേലവും കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടന്നു. കണ്ണൂർ ഡോമിനേറ്റഴ്സ് സ്വന്തമാക്കിയ റോബിൻ രാജനാണ് വിലയേറിയ താരം. ബ്ലാക്ക് പാന്തേഴ്‌സ് കൊച്ചി, റോയൽ സ്‌ട്രൈക്കേഴ്‌സ് ട്രിവാൻഡ്രം, ഹിഡുംബവനം തൃശൂർ, എഫ്.എൻ കൊല്ലം റോയൽസ്, അൽമിയ സോളാർ വാരിയേഴ്‌സ് മലപ്പുറം, ഇടുക്കി സ്മാഷേഴ്‌സ്, കണ്ണൂർ ഡോമിനേറ്റർസ്, കാസർഗോഡ് സ്റ്റോം ബ്രേക്കേഴ്‌സ്, കെ.എഫ്.എൽ. പവർ ഹിറ്റേഴ്‌സ് കാലിക്കറ്റ്, ഐഡ കോട്ടയം ബാറ്റ്‌ലയൺസ്, റാപിഡ് ചലഞ്ചേഴ്‌സ് പാലക്കാട്, പത്തനംതിട്ട റോയൽ വാരിയേഴ്‌സ്, വയനാട് ടൈഗേഴ്‌സ്, വി.ആർ. അസിസ്റ്റ് ആലപ്പി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.