പി.എം ശ്രീക്ക് പിന്നിൽ കാവിവത്കരണം

Thursday 15 January 2026 1:33 AM IST
എൻ.ഇ.പി, പി.എം. ശ്രീ വിരുദ്ധ വിശാല സമരവേദി സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് ഡോ. സി.എം. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പി.എം ശ്രീ പദ്ധതി നരേന്ദ്രമോദി സർക്കാരിന്റെ കാവിവത്കരണ അജൻഡയുടെ ഭാഗമാണെന്ന് സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ പറഞ്ഞു. എൻ.ഇ.പി, പി.എം ശ്രീ വിരുദ്ധ വിശാല സമരവേദി ഗാന്ധിഭവനിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി. സുരേന്ദ്രൻ അദ്ധ്യക്ഷനായി. എം. ഷാജർ ഖാൻ, അഡ്വ. ഇ.എൻ ശാന്തിരാജ്, സെയ്ത് മുഹമ്മദ്, അഡ്വ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജോർജ് ജോസഫ്, ഇ.എൻ. ശാന്തിരാജ്, ഡോ.എം. ജ്യോതിരാജ്, കെ.എം. ജയപ്രകാശ്, ടി.എൻ. വിനോദ്, ഫ്രാൻസിസ് കളത്തുങ്കൽ, കെ.പി. ശങ്കരൻ, ജോർജ് ജോസഫ്, അഡ്വ. നിള മോഹൻകുമാർ, തുടങ്ങിയവർ സംസാരിച്ചു.