പാചക തൊഴിലാളികൾ സമരത്തിലേക്ക്

Thursday 15 January 2026 12:46 AM IST

കൊച്ചി: ജില്ലയിലെ സ്‌കൂൾ പാചക തൊഴിലാളികൾ കുടുംബസമേതം സമരത്തിലേക്ക്. വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) നേതാക്കൾ സമരപ്രഖ്യാപനം നടത്തി. ഇടത് മുന്നണിയുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനവും സർക്കാർ അംഗീകരിച്ചതുമായ മിനിമം കൂലിയുമായ 700 രൂപ നൽകണമെന്നതാണ് ആവശ്യം.17ന് രാവിലെ 10ന് അങ്കമാലി മിനി സിവിൽ സ്‌റ്റേഷന് മുന്നിൽ നടക്കുന്ന എറണാകുളം ജില്ലാ തല സമരം സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രദീപ് ഉദ്ഘാടനം ചെയ്യും. അനിത അപ്പുക്കുട്ടൻ അദ്ധ്യക്ഷയാകും.