കായിക താരങ്ങളെ ആദരിക്കുന്നു
Thursday 15 January 2026 12:54 AM IST
മലപ്പുറം: 2025 ഏപ്രിൽ മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ ദേശീയ അന്തർദ്ദേശീയ മത്സരങ്ങളിലെ ജേതാക്കളെയും പങ്കെടുത്തവരുമായ ജില്ലയിലെ കായിക താരങ്ങളെ ജില്ലാ സ്‌പോർട്സ് കൗൺസിൽ ആദരിക്കുന്നു. ഈമാസം 24നാണ് പരിപാടി. അസോസിയേഷൻ മത്സരം, സ്‌കൂൾസ്, കോളേജ് മത്സരങ്ങളിൽ ദേശീയ, അന്തർദ്ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് അർഹരായവർ പേര് വിവരങ്ങൾ, പങ്കെടുത്ത മത്സര വിഭാഗം, ഫോൺ നമ്പർ, എന്നിവ രേഖപ്പെടുത്തി ദേശീയ മത്സര പങ്കാളിത്ത സർട്ടിഫിക്കറ്റ് കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി മലപ്പുറം ജില്ലാ സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ ജനുവരി 20നകം ലഭ്യമാക്കണം. ഫോൺ 9895587321. 9495243423.