കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് ജനപ്രതിനിധികൾക്കുള്ള ശിൽപ്പശാല

Thursday 15 January 2026 12:56 AM IST
s

വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ശിൽപ്പശാല സംഘടിപ്പിച്ചു. വളാഞ്ചേരി നദാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്യഖാൻ എന്നിവർ വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി. മണ്ഡലം ജന. സെക്രട്ടറി സലാം വളാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ഷെരീഫ് സ്വാഗതവും സിദ്ദിഖ് പരപ്പാര നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അമാന മാനുഹാജി, എ.പി. മൊയ്തീൻ കുട്ടി, കെ.ടി. മജീദ്, റഹ്മാൻ പൊന്മള, കുഞ്ഞിമാനു എന്നിവർ നേതൃത്വം നൽകി.