സ്‌കോളർഷിപ്പ് വിതരണം

Thursday 15 January 2026 12:00 AM IST
വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ടാലന്റ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചാം ക്ലാസ് വിദ്യാർഥിനി പി.ടി. ആതിരക്ക് വളാഞ്ചേരി നഗരസഭ കൗൺസിലർ റാഷിദ് മച്ചിഞ്ചേരി ഉപഹാരം സമർപ്പിക്കുന്നു

വളാഞ്ചേരി : ഗേൾസ് എച്ച്.എസ്.എസ് ടാലന്റ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പി.ടി. ആതിരക്ക് സ്‌കോളർഷിപ്പും ഉപഹാരവും വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ കൗൺസിലർ റാഷിദ് മച്ചിഞ്ചേരി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ, അദ്ധ്യാപകരായ ആർ. താര, കെ. രജനി, ടി. നസീറ എന്നിവർ സംബന്ധിച്ചു. കോതോൾ പള്ളിയാലിൽതൊടി ഹരിദാസൻ, ജ്യോതി ദമ്പതികളുടെ മകളാണ് ആതിര. ക്ലാസ് തല മത്സരവും തുടർന്ന് സ്‌കൂൾ തല മത്സരവും നടത്തിയാണ് ഓരോ മാസവും സ്‌കോളർഷിപ്പ് വിജയിയെ കണ്ടെത്തുന്നത്.