എം.വി. ദേവൻ പുരസ്കാരം ആർട്ടിസ്റ്റ് മദനന്
Thursday 15 January 2026 12:01 AM IST
ആലുവ: അന്തരിച്ച പ്രമുഖ ചിത്രകാരനും വാഗ്മിയും വാസ്തുശില്പിയുമായിരുന്ന എം.വി. ദേവന്റെ പേരിലുള്ള അഞ്ചാമത് പുരസ്കാരം ആർട്ടിസ്റ്റ് മദനന് സമ്മാനിക്കും. പ്രൊഫ എം. തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണൻ നായർ, ആർട്ടിസ്റ്റ് കെ.കെ. മാരാർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കെ.സി.എസ് പണിക്കരുടെ ഓർമ്മ ദിനവും എം.വി. ദേവന്റെ ജന്മദിനവുമായ ജനുവരി 15ന് വൈകിട്ട് അഞ്ചിന് ആലുവ ചൂർണിക്കരയിൽ ദേവന്റെ വീട് സ്ഥിതി ചെയ്യുന്ന ദേവാങ്കണത്തിൽ പുരസ്കാരം സമ്മാനിക്കും. 'ഗുരുവന്ദനം" പരിപാടിയിൽ 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. എം.വി. ദേവന്റെ കുടുംബമാണ് പരിപാടി സംഘടിപ്പിക്കുന്നത്.