കൂട്ടായി പാലം അടക്കൽ.. വൻ പ്രതിഷേധം.
Thursday 15 January 2026 12:06 AM IST
തിരൂർ: കൂട്ടായി ലോക്ക് ബ്രിഡ്ജ് നിർമ്മാണത്തിന്റെ പേരിൽ റെഗുലേറ്റർ
കം ബ്രിഡ്ജിലൂടെ ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതിനെതിരെ യു.ഡി.എഫ് നടത്തിയ പ്രതിഷേധം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത്
യു.ഡി.എഫ് ചെയർമാൻ സലാം താണിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.പി. സൈതലു, സി.എം.ടി. സീതി, ഇബ്രാഹിം ചേന്നര, സി.എം. ഹസ്സ അനീഷ്, തൊടാത്ത് അലികുട്ടി, നിസ്താർ മംഗലം,
പി.സി. സക്കീർ, കുഞ്ഞിബാവ, സി.എം. മുഹമ്മദ് കുട്ടി, ടി.ബി.ആർ കൂട്ടായി, സി.വി. മുനീർ
പ്രസംഗിച്ചു. സി പി മുജീബ്, പി.സി. കുഞ്ഞുട്ടി ബാവ, സാലിഹ് തങ്ങൾ,
സി.കെ.പി. മജീദ്, സി. റഹീം, സുനിൽ പള്ളിപ്പുറത്ത്, എം.വി സലാം നേതൃത്വം നൽകി.