സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ്

Thursday 15 January 2026 12:10 AM IST
സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ്

കോഴിക്കോട്: കളികൂട്ടായ്‌മ പുറക്കാട്ടിരി സംഘടിപ്പിക്കുന്ന കെ.സി.എൽ സീസൺ–4 നൈറ്റ് സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 17, 18 തീയതികളിൽ നടക്കും. തലക്കുളത്തൂർ പുറക്കാട്ടിരി റിവർ സോക്കർ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് 17ന് വൈകിട്ട് നാലിന് തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് 50,000 രൂപയും ട്രോഫിയും നൽകും. വിവിധ വിഭാഗങ്ങളിലായി നിരവധി വ്യക്തിഗത ട്രോഫികളും വിതരണം ചെയ്യും. മത്സരങ്ങൾ യൂട്യൂബിൽ തത്സമയം കാണാം. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ സുനിൽ ജെ.എം, ഫൈസൽ ടി, അക്‌മർ ഇ.കെ, യുസുഫ് സി.വി എന്നിവർ പങ്കെടുത്തു.