കെ.എ.ടി.എഫ് സമ്മേളനം
Thursday 15 January 2026 12:32 AM IST
ബാലുശ്ശേരി: കെ.എ.ടി.എഫ് ബാലുശ്ശേരി ഉപജില്ലാ സമ്മേളനം എസ്റ്റേറ്റുമുക്ക് അൽ മദ്രസത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് റഷീദ് ചാലിക്കര അദ്ധ്യക്ഷത വഹിച്ചു. എൻ.പി.എസ് പിൻവലിക്കണമെന്നും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപെട്ടു. കെ. കെ മൻസൂർ, ഷമീന. എൻ. കെ, റംല. സി, ഷൗക്കത്ത്.പി.സി, സുബൈർ. ടി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ജബലത്ത് സ്വാഗതവും ട്രഷറർ ജൗഹറത്തുൽ മക്കിയ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.സി ഷൗക്കത്ത് (പ്രസിഡന്റ്) , ജബലത്ത് ഇയ്യാട് (സെക്രട്ടറി), ജൗഹത്തുൽ മക്കിയ്യ (ട്രഷറർ ). റിട്ടേണിംഗ് ഓഫീസർ നൂറുദ്ദീൻ താമരശ്ശേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.