'സൂര്യോഹം 26' ഏകദിന ക്യാമ്പ്

Thursday 15 January 2026 12:40 AM IST
'സൂര്യോഹം 26' ഏകദിന ക്യാമ്പ്

കോഴിക്കോട്: സൂര്യയോഗ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'സൂര്യോഹം 26' ഏകദിന സൂര്യയോഗ ക്യാമ്പ് 17ന് കോഴിക്കോട് ബീച്ച് റോഡിലുള്ള ഗുജറാത്തി സ്‌കൂളിൽ നടക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ആറ് വരെയാണ് പരിപാടി. സൂര്യയോഗയുടെ സിദ്ധാന്തവും അനുഷ്ഠാനവും എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന തരത്തിൽ വിശദീകരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നേ ദിവസം അപൂർവവും ശ്രേഷ്ഠവുമായ സൂര്യയാഗം നടക്കും. യോഗി സൂര്യാജിയാണ് മുഖ്യ ആചാര്യൻ. സൂര്യയോഗ വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ക്യാമ്പിൽ വ്യക്തമാക്കും. ഏകാഗ്രത, ഓർമ്മശക്തി, ബുദ്ധിശക്തി എന്നിവ വർദ്ധിപ്പിക്കുന്നതിനും ആസക്തികളിൽ നിന്ന് മോചനം നേടുന്നതിനും ഇത് ഏറെ ഫലപ്രദമാണ്. സൂര്യയോഗ പരിശീലനത്തിലൂടെ ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രം ഉപയോഗിച്ച് ദീർഘകാലം ജീവിക്കാൻ കഴിയുമെന്ന അനുഭവങ്ങളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സിദ്ധാർത്ഥൻ, ജയാനന്ദൻ, അഡ്വ. റെജീവ് കുമാർ, പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.