കാട്ടുപന്നി ശല്യത്തിന് പരിഹാരം വേണമെന്ന്
Thursday 15 January 2026 12:44 AM IST
കുറ്റ്യാടി: മലയോര മേഖലയിൽ രൂക്ഷമായ കാട്ടുപന്നി ശല്യത്തിൽ നിന്ന് കർഷകരെയും കാർഷിക മേഖലയെയും രക്ഷിക്കാൻ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കുറ്റ്യാടി മേഖല അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോൺ പൂതക്കുഴി അദ്ധ്യക്ഷത വഹിച്ചു. ശ്രീധരൻ കക്കട്ടിൽ, സി.എച്ച് മൊയ്തു , എൻ രാജശേഖരൻ, തോമസ് കാഞ്ഞിരത്തിങ്കൽ, യു.കെ.എം രാജൻ, വി.കെ.സുരേഷ് ബാബു. സി.വി ഗംഗാധരൻ, പി.കെ.സുഗുണൻ, ത്രേസ്യാമ്മ മാത്യു, കെ. ഇബ്രാഹിം, അബ്ദുൾ കരിം വേളം, കെ.ജെ.ഹാരിസ്, ഫിനോമിന സെബാസ്റ്റ്യൻ,എൻ.കെ.കുഞ്ഞബ്ദുള്ള എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സംഘം അംഗങ്ങളായ ബിൻസി തോമസ്, ടി.കെ.അശ്റഫ് , സോജൻ ആലക്കൻ, റോസക്കുട്ടി മുട്ടത്ത് കുന്നേൽ എന്നിവർക്ക് സ്വീകരണം നൽകി.