ഓർത്തോപീഡിക് അസോ. സമ്മേളനം
Thursday 15 January 2026 12:56 AM IST
കോഴിക്കോട്: അസ്ഥിരോഗ വിദഗ്ദ്ധരുടെ സംഘടനയായ കേരള ഓർത്തോപീഡിക് അസോസിയേഷൻ 45ാം സംസ്ഥാന സമ്മേളനം നാളെ മുതൽ 18 വരെ കോഴിക്കോട്ട് നടക്കും. സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന സമ്മേളനത്തിൽ 1250 ഡോക്ടർമാർ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുമായി ഇരുന്നൂറോളം പി.ജി വിദ്യാർത്ഥികളും സമ്മേളനത്തിനെത്തും. വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ അസ്ഥിരോഗ വിദഗ്ദ്ധർക്കായി തുടർവിദ്യാഭ്യാസ പരിപാടി നടക്കും. 17ന് വൈകിട്ട് 5ന് സംസ്ഥാന കൗൺസിൽ യോഗം നടക്കും. സംഘടനാ കാര്യങ്ങളെ കുറിച്ച് വിശദമായ ചർച്ചകളും അവലോകനങ്ങളുമുണ്ടാകും. 18ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം. മുതിർന്ന ഓർത്തോപീഡിക് വിദഗ്ദ്ധരെ ആദരിക്കും.