പ്രതിഷേധ സംഗമം
Thursday 15 January 2026 1:35 AM IST
എലപ്പുള്ളി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനും മഹാത്മാഗാന്ധിയുടെ പേര് മാറ്റാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്(ഐ.എൻ.ടി.യു.സി) പ്രതിഷേധ സംഗമം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മലമ്പുഴ നിയോജക മണ്ഡലം തൊഴിലാളി യൂണിയൻ പ്രസിഡന്റ് എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ, റീജിയണൽ പ്രസിഡന്റ് പി.കെ.ജ്യോതി പ്രസാദ്, എസ്.സുനിൽകുമാർ, എ.ജാഫറലി,പഞ്ചായത്ത് അംഗങ്ങളായ കെ.വി.പുണ്യകുമാരി, എസ്.ബാബു, എം.സുമതി, ആർ.മഞ്ജു, എസ്.ബലരാമൻ ശ്രീധരൻ എന്നിവർ സംസാരിച്ചു.