കേരളോത്സവം 16 മുതൽ

Thursday 15 January 2026 1:36 AM IST
കേരളോത്സവം

പാലക്കാട്: കേരളോത്സവം 2025 പാലക്കാട് ബ്ലോക്ക്‌തല മത്സരങ്ങൾ ജനുവരി 16ന് തുടങ്ങും. ജനുവരി 16നും 17നും രാവിലെ ഏഴു മണി മുതൽ മുട്ടിക്കുളങ്ങര കെ.എ.പി രണ്ട് ക്യാമ്പിൽ ഗെയിംസ് മത്സരങ്ങളും നടക്കും. ജനുവരി 18 ന് കല്ലേക്കാട് എ.ആർ ക്യാമ്പിൽ രാവിലെ ഏഴ് മുതൽ അത്ലറ്റിക്സ് മത്സരങ്ങളും, പറളി ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ എട്ട് മുതൽ നീന്തൽ, ഹൈജംപ് തുടങ്ങിയവയും രാവിലെ ഒമ്പത് മുതൽ മുണ്ടൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ കലാമത്സരങ്ങളും നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.