യൂത്ത് കോൺ. വിശ്വാസ സംരക്ഷണ ജ്യോതി
കാഞ്ഞങ്ങാട്: ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയവരെ സംരക്ഷിക്കുന്ന സർക്കാർ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാന്തോപ്പ് മൈതാനിയിൽ വിശ്വാസ സംരക്ഷണ ജ്യോതി തെളിയിച്ചു. യൂത്ത്∙കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എച്ച്.ആർ വിനീതിന്റെ അദ്ധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രേഖ രതീഷ് ഉദ്ഘാടനം ചെയ്തു. ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, ദളിത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി മോഹനൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, രതീഷ് ഒഴിഞ്ഞവളപ്പ്, നവനീത് ചന്ദ്രൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഗോകുൽദാസ് ഉപ്പിലിക്കൈ, സന്ദീപ് ഒഴിഞ്ഞവളപ്പ്, കൃഷ്ണ ലാൽ തോയമ്മൽ, പ്രതീഷ് കല്ലഞ്ചിറ, ജിജേഷ് ഉപ്പിലിക്കൈ, സുനീഷ് അരയി, രമേശൻ പുതുക്കൈ, പ്രശാന്ത് കാമത്ത് പുതിയകോട്ട തുടങ്ങിയവർ സംസാരിച്ചു.