പുരാവസ്തു ദേശീയ സെമിനാർ സമാപിച്ചു

Thursday 15 January 2026 12:58 AM IST
മഹാരാജാസ്

കൊച്ചി: മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുരാവസ്തു മെറ്റീരിയൽ കൾച്ചർ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ദേശീയ സെമിനാർ സമാപിച്ചു. പുരാവസ്തു പഠനത്തിലും പൈതൃക സംരക്ഷണത്തിലും കേരളം പുലർത്തുന്ന ജാഗ്രത രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ജനറൽ ഡോ. മധുലിക സാമന്ത പറഞ്ഞു. ജനുവരി 12 മുതൽ 14 വരെ നടന്ന സെമിനാറിൽ പുരാവസ്തു ഗവേഷണത്തിലെ പുതിയ കാഴ്ചപ്പാടുകളെക്കുറിച്ചും കൊച്ചിയുടെ പൈതൃകത്തെക്കുറിച്ചും ചർച്ചകൾ നടന്നു. സെമിനാറിന്റെ ഭാഗമായി ജെർലി നടത്തിയ കൊച്ചിയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണവും ആർട്ടിസ്റ്റ് ദിനേഷ് ഷേണായി ഒരുക്കിയ ഫോട്ടോ പ്രദർശനവും ശ്രദ്ധിക്കപ്പെട്ടു.