സുഗതകുമാരി പുരസ്കാരം പ്രഭാവർമ്മയ്ക്ക്

Thursday 15 January 2026 12:06 AM IST

തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം സോൾലൈറ്റ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഏ‌ർപ്പെടുത്തിയ പ്രഥമ സുഗതകുമാരി സംസ്ഥാന അവാർഡ് കവി പ്രഭാവർമ്മയ്ക്ക്. രൗദ്രഭാവം എന്ന കൃതിക്കാണ് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം. ഡോ.ജോർജ് ഓണക്കൂർ, ഡോ.വിളക്കുടി രാജേന്ദ്രൻ, സുദർശൻ കാർത്തികപ്പറമ്പിൽ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 14ന് കൊല്ലം കുന്നിക്കോട് നടക്കുന്ന സോൾലൈറ്റ് ഇന്റർനാഷണൽ സാംസ്കാരികോത്സവത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സോൾലൈറ്റ് ജനറൽ സെക്രട്ടറി അനിൽ ചേർത്തല അറിയിച്ചു.