കളിയാട്ടം: സാമ്പത്തിക സമാഹരണം തുടങ്ങി

Thursday 15 January 2026 12:08 AM IST
ചെമ്പിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായുള്ള സാമ്പത്തിക സമാഹരണത്തിന്റെ ആദ്യതുക കോയ്മ എം. നാരായണ പൊതുവാളിൽ നിന്നും പൊക്കൻ കാരണവർ ഏറ്റുവാങ്ങുന്നു.

തൃക്കരിപ്പൂർ: ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 16 മുതൽ 19 വരെ നടക്കുന്ന മൂവാണ്ടു കളിയാട്ട മഹോത്സവത്തിനുള്ള സാമ്പത്തിക സമാഹരണത്തിനു തുടക്കമായി. ക്ഷേത്രസന്നിധിയിൽ ക്ഷേത്രം കോയ്മ എം. നാരായണ പൊതുവാളിൽ നിന്നും പൊക്കൻ കാരണവർ ആദ്യ സംഭാവന സ്വീകരിച്ചു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ. നാരായണൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം കണിശൻ കെ. പുരുഷോത്തമൻ ജ്യോത്സ്യർ, പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം സി.എച്ച് സന്തോഷ്, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് വി. ഭാസ്കരൻ, സെക്രട്ടറി തമ്പാൻ കീനേരി, ആഘോഷകമ്മിറ്റി ചെയർമാൻ രാഘവൻകുളങ്ങര, ജനറൽ കൺവീനർ കെ.വി അജയ്, കൺവീനർ ഇ. സന്തോഷ്, പി.വി ലക്ഷ്മണൻ, പാവൂർ ഗംഗാധരൻ, പി. ബാലകൃഷ്ണൻ, സുനിൽ വെള്ളായി, എം. അമ്പു, വി. മധു, കെ. സുരേശൻ സംബന്ധിച്ചു.