രാഹുലിന്റെ അറസ്റ്റ്: നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കാൻ പരാതി

Thursday 15 January 2026 12:11 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്‌റ്റിന് പിന്നാലെ നടി റിനി ആൻ ജോർജ്ജിട്ട ഫേസ്ബുക്ക് പോസ്റ്റ് നീക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകി. 'ഇത് ഉമ്മൻ ചാണ്ടിയുടെ വിജയമെന്ന്" റിനിയുടെ പോസ്റ്റ് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിംഗാണ് പരാതി നൽകിയത്. സ്വന്തം അഭിപ്രായങ്ങൾക്ക് വിശ്വാസ്യതയുണ്ടാകാൻ മരിച്ചവരുടെ പേര് അനാവശ്യമായി ഉപയോഗിച്ചെന്നാണ് ആരോപണം. പൊതുസമ്മതനായിരുന്ന ഉമ്മൻചാണ്ടിയുടെ പേര് ഉപയോഗിച്ചതിലൂടെ സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും പരാതിയിലുണ്ട്.