പരിശീലന ക്യാമ്പ്
Thursday 15 January 2026 12:00 AM IST
അടൂർ: ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് വോളണ്ടിയേഴ്സ് പങ്കെടുക്കുന്ന ദുരന്തനിവാരണ പരിശീലന ക്യാമ്പിന് അടൂർ മാർത്തോമ്മ യൂത്ത് സെന്ററിൽ തുടക്കമായി. 18ന് സമാപിക്കും. സംസ്ഥാന - ദേശീയ ദുരന്തനിവാരണ അതോറിറ്റി, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. എ.പി.ജെ കെ.ടി.യു എൻ.എസ്.എസ് സെൽ ജില്ലാ കോ ഓർഡിനേറ്ററും ക്യാമ്പ് ഡിസ്ട്രിക്ട കോ ഓർഡിനേറ്ററുമായ എച്ച്.എസ്.ശ്രീദീപ അദ്ധ്യക്ഷയായി. ഡോ.ശ്രീകല, അശോക് കുമാർ, പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു