എം.ജിയിൽ സൗജന്യ തൊഴിൽ മേള

Thursday 15 January 2026 12:02 AM IST

പത്തനംതിട്ട: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 28ന് രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 800 ഓളം ഒഴിവുകളിൽ എസ്.എസ്.എൽ.സി മുതൽ ഉയർന്ന യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. 27ന് മുമ്പ് bit.ly/mccktm4 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾ www.facebook.com/MCCKTM എന്ന ഫേസ് ബുക്ക് പേജിൽ ലഭിക്കും. ഫോൺ: 04812731025, 9495628626.