മെഗാ ക്വിസിന് തുടക്കം
Thursday 15 January 2026 12:03 AM IST
പത്തനംതിട്ട: വിജ്ഞാന യാത്ര ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിന് ജില്ലയിൽ തുടക്കമായി. സ്‌കൂൾ തല വിജയികൾക്ക് 5 ലക്ഷം, 3 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ യഥാക്രമം ഒന്ന് മുതൽ മൂന്നുവരെ സ്ഥാനങ്ങൾക്ക് ലഭിക്കും. കോളേജ് തല വിജയികൾക്ക് 3 ലക്ഷം, 2 ലക്ഷം, 1 ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. കൂടാതെ മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. സംസ്ഥാനതല ഗ്രാൻഡ് ഫിനാലെയിൽ അന്തിമ വിജയിയെ കണ്ടെത്തും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ സഹകരിച്ചാണ് ക്വിസ് സംഘടിപ്പിക്കുന്നത്.