ജില്ലയിൽ സന്ദർശനം

Thursday 15 January 2026 12:03 AM IST

പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനം വിലയിരുത്താൻ റോൾ ഒബ്‌സർവറായ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വാസുകി ജില്ലയിൽ സന്ദർശനം നടത്തി. കളക്ടറേറ്റ് പമ്പാ ഹാളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെയും യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. ഓമല്ലൂർ ശങ്കരൻ, ബി.ഷാഹുൽ ഹമീദ്, തോമസ് ജോസഫ്, എം.മുഹമ്മദ് സാലി, സാം മാത്യു വല്യക്കര, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കളക്ടർ ബീന.എസ്.ഹനീഫ്, സുമിത്ത് കുമാർ താക്കൂർ തുടങ്ങിയവർ പങ്കെടുത്തു.