മഹാമാഘ മഹോത്സവം

Thursday 15 January 2026 12:00 AM IST

ചെങ്ങന്നൂർ: വിശ്വവീരശൈവ സാംസ്കാരിക സമിതി കേരള ഘടകത്തിന്റെ കുംഭമേളയായ മഹാമാഘ മഹോത്സവം വിജയിപ്പിക്കാൻ തീരുമാനിച്ചതായി സാംസ്കാരിക സമിതി സംസ്ഥാന ചെയർമാൻ മധു ഇടപ്പോൺ അറിയിച്ചു. മലപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്ത് നാവാമുകുന്ദന്റെ സന്നിധിയിൽ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ കാർമ്മികത്വത്തിൽ കുംഭമേള നടക്കും. മേളയുടെ വിജയത്തിന് സാംസ്കാരിക നേതാക്കളായ ചന്ദ്രശേഖരൻ കോട്ടയം, രഞ്ജിത്ത് ഹരിപ്പാട് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകും.