സപ്താഹയജ്ഞം ഇന്ന് മുതൽ
Thursday 15 January 2026 12:00 AM IST
കൊല്ലകടവ്: ഞാഞ്ഞൂക്കാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ രണ്ടാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 21 വരെ നടക്കും. ക്ഷേത്ര തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരി, ക്ഷേത്ര മേൽശാന്തി സുരേഷ്, യജ്ഞാചാര്യൻ രമേശ് കൈനകരി എന്നിവർ നേതൃത്വം നൽകും. ഒന്ന്, മൂന്ന്, ആറ് ദിവസങ്ങളിൽ രാത്രി 9 മുതൽ തിരുവാതിര. അഞ്ചാം ദിവസം രാത്രി 9 മുതൽ ചെട്ടികുളങ്ങര ശ്രീഭുവനേശ്വരി കുത്തിയോട്ട സമിതിയുടെ കുത്തിയോട്ട ചുവട്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതൽ അന്നദാനം. ഏഴാം ദിവസം വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്ര.