ഇന്റർനാഷണൽ കോൺക്ലേവ്
Thursday 15 January 2026 12:05 AM IST
പത്തനംതിട്ട: ഉന്നത വിദ്യാഭ്യാസ വകുപ്പും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ കോൺക്ലേവ് 16, 17, 18 തീയതികളിൽ തിരുവനന്തപുരം കനക്കുന്ന് പാലസിൽ നടക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആസ്പദമാക്കിയാണ് കോൺക്ലേവ്. 16ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 18ന് വൈകിട്ട് 4ന് സമാപന സമ്മേളനം. മൂന്ന് ദിവസങ്ങളിലും വൈകിട്ട് വിവിധ കലാ-സാംസ്കാരിക പരിപാടികൾ. https://icgaife3.ihrd.ac.in എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം. പത്രസമ്മേളനത്തിൽ ഡോ.സന്തോഷ് ബാബു, ഡോ.ജെ.ദീപ, ഡോ.രാജ്കുമാർ, ഡോ.ജെ.അൻഷ എന്നിവർ പങ്കെടുത്തു.