ജില്ലാ കൺവെൻഷൻ

Thursday 15 January 2026 12:06 AM IST

പത്തനംതിട്ട: വിപണിയിൽ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ ഇടപെടൽ സ്വീകരിക്കണമെന്നും നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്സ് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. മാത്തൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജൻ വർഗീസ് അദ്ധ്യക്ഷനായി. മണിലാൽ വല്ല്യത്ത്, വിജയൻ മാതിരമ്പള്ളിൽ, സുഷമ കരിമ്പനക്കുഴി, സജികുമാർ, പുഷ്പകുമാരി, സിബി ജെയിംസ്, വേണുഗോപാൽ, ജില്ലാ സെക്രട്ടറി ജോമോൻ പൂങ്കാവ്, മോഹനൻ എന്നിവർ സംസാരിച്ചു.