എരൂരിൽ ഭീതിപരത്തി പോത്തുകളുടെ സംഘം

Thursday 15 January 2026 2:47 AM IST
എരൂർ ഫെഡറൽ ബാങ്കിന് സമീപം ഇന്നലെ വൈകിട്ട് പോത്തുകൾ ഇറങ്ങിയപ്പോൾ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ പത്താം വാർഡ് വിജയശ്രീയിൽ (ഏരൂർ ഫെഡറൽ ബാങ്കിന് സമീപം ) ഇന്നലെ വൈകിട്ട് ജനവാസ മേഖലയിൽ ഭീതിവിതച്ച് പോത്തിൻകൂട്ടം ഇറങ്ങി.

എഫ്.എ.സി.ടി കാടുകളിലോ തുതിയൂർ പ്രദേശത്തോ വളരുന്ന പോത്തുകൾ പുഴ കടന്ന് എത്തിയതാണെന്ന് കരുതുന്നതായി വാർഡ് കൗൺസിലർ സതീഷ് പറഞ്ഞു. എട്ടോളം വരുന്ന പോത്തുകൾ ഇന്നലെ വൈകുന്നേരം ഫെഡറൽ ബാങ്കിന് സമീപത്തുള്ള വീടുകളിലെ വാഴകൾ തിന്ന ശേഷം സമീപത്ത് ആൾത്താമസം ഇല്ലാത്ത വിജനമായ പറമ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. കൗൺസിലറുടെ നേതൃത്വത്തിൽ പോത്തുകളെ പിടിക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകുവോളം തുടരുകയാണ്.