അമൃത വിശ്വവിദ്യാപീഠം 'ഒരു ലോകം ഒരു ഹൃദയം'
കൊല്ലം: അമൃത വിശ്വവിദ്യാപീഠം എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'ഒരു ലോകം ഒരു ഹൃദയം' പരിപാടിയുടെ മത്സരങ്ങൾ സമാപിച്ചു. ചിത്രരചനയിൽ സിദ്ധാർഥ് കൃഷ്ണ, ഉപന്യാസ രചനയിൽ ടി.എം സന, എ.ഐ പെയിന്റിംഗിൽ മലീഹ സുൽത്താന, ക്വിസ് മത്സരത്തിൽ അഭിജിത്ത്, മദൻ മോഹൻ എന്നിവർ വിജയികളായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന സമാപന ചടങ്ങിൽ കവി വി. മധുസൂദനൻ നായർ മുഖ്യാതിഥിയായി. മാതാ അമൃതാനന്ദമയി വീഡിയോ സന്ദേശത്തിലൂടെ മത്സരാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. സർവ്വകലാശാലാ പ്രൊ വൈസ് ചാൻസലർ ഡോ. മനീഷ വി. രമേഷ്, ആർട്ടിസ്റ്റ് മദനൻ, ശ്രീജിത്ത് കെ. വാര്യർ എന്നിവർ പങ്കെടുത്തു. മാതാ അമൃതാനന്ദമയി ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ സംസാരിച്ചതിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ചാണ് 'ഒരു ലോകം ഒരു ഹൃദയം' എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിച്ചത്.