യു.എ.ഇയിൽ ഇന്ത്യ ഓപ്പർച്യൂണിറ്റീസ് ഫണ്ടിന് തുടക്കമിട്ട് ബർജീൽ ജിയോജിത്

Thursday 15 January 2026 1:25 AM IST

കൊ​ച്ചി​:​ ​യു.​എ.​ഇ​യി​ൽ​ ​മ്യൂ​ച്ച​ൽ​ ​ഫ​ണ്ട് ​ലൈ​സ​ൻ​സ് ​ല​ഭി​ച്ച​ ​ജി​യോ​ജി​ത്തി​ന്റെ​ ​സം​യു​ക്ത​സം​രം​ഭ​മാ​യ​ ​ബ​ർ​ജീ​ൽ​ ​ജി​യോ​ജി​ത് ​ആ​ദ്യ​ ​പ​ദ്ധ​തി​യാ​യ​ ​ഇ​ന്ത്യ​ ​ഓ​പ്പ​ർ​ച്യൂ​ണി​റ്റീ​സ് ​ഫ​ണ്ടി​ന് ​(​എ​ൻ.​എ​ഫ്.​ഒ​)​ ​തു​ട​ക്ക​മി​ട്ടു.​ ​യു.​എ.​ഇ​ ​നി​യ​മ​ങ്ങ​ൾ​ ​അ​നു​സ​രി​ച്ചു​ള്ള​ ​ഒ​രു​ ​അം​ബ്ര​ല്ല​ ​ഫ​ണ്ടാ​ണ് ​ഇ​ന്ത്യ​ ​ഓ​പ്പ​ർ​ച്യൂ​ണി​റ്റി​സ് ​ഫ​ണ്ട്.​ ​ഈ​ ​പു​തി​യ​ ​ഫ​ണ്ട് ​ഫെ​ബ്രു​വ​രി​ 13​ ​വ​രെ​ ​സ​ബ്‌​സ്‌​ക്രി​പ്ഷ​നാ​യി​ ​ല​ഭ്യ​മാ​ണ്.​ ​ യു.​എ​സ് ​ഡോ​ള​ർ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​ഈ​ ​ഫ​ണ്ടി​ൽ​ ​കു​റ​ഞ്ഞ​ത് 5,000​ ​യു.​എ​സ് ​ഡോ​ള​ർ​ ​നി​ക്ഷേ​പി​ക്ക​ണം. ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ​ ​പ​ണം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ക,​ ​വി​ശ്വ​സ​നീ​യ​മാ​യ​ ​ആ​ഗോ​ള​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​രി​ക,​ ​നി​ക്ഷേ​പം​ ​കൂ​ടു​ത​ൽ​ ​ല​ളി​ത​മാ​ക്കു​ക​ ​എ​ന്ന​താ​ണ് ​​ ​കാ​ഴ്ച​പ്പാ​ടെന്ന് ബ​ർ​ജീ​ൽ​ ​ജി​യോ​ജി​ത് ​ ചെ​യ​ർ​മാൻ ഷെ​യ്ഖ് ​സു​ൽ​ത്താ​ൻ​ ​ബി​ൻ​ ​സൗ​ദ് ​അ​ൽ​ ​ഖാ​സി​മി പറഞ്ഞു.